ഓൺലൈനിൽ സുരക്ഷിതരായിരിക്കാൻ ഒത്തൊരുമിച്ച് നില്ക്കാം

ഏവർക്കുമായി വെബ് സുരക്ഷിതമാക്കി നിർത്തുക എന്നത് എല്ലാവരുടെയും ഉത്തരവാദിത്തമാണ്. നിങ്ങളെയും കുടുംബാംഗങ്ങളെയും ഓൺലൈനിൽ പരിരക്ഷിക്കുന്നതിന് നിങ്ങൾക്കെന്തുചെയ്യാനാകുമെന്ന് അറിയുക.

എല്ലാവർക്കുമായി

നിങ്ങളുടെ സ്വകാര്യ ഡാറ്റയുടെ സുരക്ഷിതത്വവും സ്വകാര്യതയും നിയന്ത്രിക്കുന്നതിന് സഹായിക്കുന്നതിന് രൂപകൽപ്പന ചെയ്‌തിരിക്കുന്ന Google സുരക്ഷാ ഉപകരണങ്ങളെക്കുറിച്ച് അറിയുക.

കൂടുതലറിയുക

കുടുംബാംഗങ്ങൾക്ക്

Google-ൽ നിന്നുള്ള ഉപകരണങ്ങളും ഞങ്ങളുടെ കുടുംബ സുരക്ഷാ പങ്കാളികളിൽ നിന്നുള്ള ഉപദേശങ്ങളും ഉപയോഗിച്ച് കുടുംബാംഗങ്ങളെ മികച്ച ഓൺലൈൻ സുരക്ഷാ ശീലങ്ങൾ വളർത്തിയെടുക്കാൻ സഹായിക്കുക.

കൂടുതലറിയുക

സുരക്ഷാ ഉപകരണങ്ങൾ

Gmail, Chrome, YouTube എന്നിവയിലും മറ്റ് Google ഉൽപ്പന്നങ്ങളും സുരക്ഷിതരായി നിൽക്കുന്നതിനെക്കുറിച്ച് കൂടുതൽ വിവരങ്ങൾ നേടുന്നതിന് ലളിതമായ സുരക്ഷാ ഉപകരണങ്ങൾ സജ്ജമാക്കുക.

Chrome

വെബ് സ്വകാര്യമായി ബ്രൗസുചെയ്യുക

സ്വകാര്യമായി വെബ് ബ്രൗസുചെയ്യാൻ നിങ്ങളുടെ കമ്പ്യൂട്ടർ, ടാബ്‌ലെറ്റ്, ഫോൺ എന്നിവയിലെ Chrome ബ്രൗസറിൽ ആൾമാറാട്ട മോഡ് ഉപയോഗിക്കാം. ആൾമാറാട്ട മോഡിൽ, നിങ്ങൾ സന്ദർശിക്കുന്നതും ഡൗൺലോഡുചെയ്യുന്നതുമായ പേജുകൾ Chrome-ന്റെ ബ്രൗസിംഗ് അല്ലെങ്കിൽ ഡൗൺലോഡ് ചരിത്രത്തിൽ റെക്കോർഡുചെയ്യില്ല.

കൂടുതലറിയുക

ബ്രൗസർ ടൂൾബാറിലെ Chrome മെനു ക്ലിക്കുചെയ്യുക → പുതിയ ആൾമാറാട്ട വിൻഡോ ക്ലിക്കുചെയ്യുക.

കോണിൽ ആൾമാറാട്ട ഐക്കണുള്ള ഒരു പുതിയ വിൻഡോ തുറക്കും. പുറത്തുകടക്കാൻ വിൻഡോ അടച്ചാൽ മതിയാകും.

Android

അംഗീകൃത ആപ്സ്, ഗെയിം ഇവയിലേക്ക് ആക്സസ്സ് പരിമിതപ്പെടുത്തൂ

നിങ്ങളുടെ എല്ലാ ഫയലുകളും പങ്കിടാതെ തന്നെ ടാബ്‌ലെറ്റ് പങ്കിടണമെന്നുണ്ടോ? 4.3-യിലും അതിലും ഉയർന്ന പതിപ്പിലും പ്രവർത്തിക്കുന്ന Android ടാബ്‌ലെറ്റുകളിൽ, മറ്റ് ഉപയോക്താക്കൾക്ക് നിങ്ങളുടെ ടാബ്‌ലെറ്റിലെ സവിശേഷതകളിലേക്കും ഉള്ളടക്കത്തിലേക്കും ആക്‌സസ്സ് പരിമിതപ്പെടുത്തുന്ന നിയന്ത്രിത പ്രൊഫൈലുകൾ സൃഷ്‌ടിക്കാനാകും.

കൂടുതലറിയുക

നിങ്ങളാണ് ടാബ്‌ലെറ്റ് ഉടമയെങ്കിൽ, ക്രമീകരണങ്ങൾ → ഉപയോക്താക്കൾ → ഉപയോക്താവിനെ അല്ലെങ്കിൽ പ്രൊഫൈൽ ചേർക്കുക സ്‌പർശിക്കുക.

നിയന്ത്രിത പ്രൊഫൈൽ സ്‌പർശിക്കുക → പുതിയ പ്രൊഫൈൽ, അതിനുശേഷം പ്രൊഫൈലിന് പേരുനൽകുക.

ഓൺ/ഓഫ് സ്വിച്ചുകളും ക്രമീകരണവും ഉപയോഗിച്ച് ഫീച്ചറുകൾ, ക്രമീകരണങ്ങൾ, അപ്ലിക്കേഷനുകൾ എന്നിവയിലേക്കുള്ള ആക്‌സസ്സ് നിയന്ത്രിക്കുക.

ലോക്ക് സ്‌ക്രീനിലേക്ക് മടങ്ങിയെത്താൻ പവർ ബട്ടൺ അമർത്തുക, തുടർന്ന് പുതിയ പ്രൊഫൈൽ ഐക്കൺ സ്‌പർശിക്കുക.

എല്ലാം സജ്ജമാക്കിക്കഴിഞ്ഞാൽ, ഹോം സ്‌ക്രീൻ ശൂന്യമാകും. പുതിയ പ്രൊഫൈൽ ഉപയോഗിച്ച് ആരംഭിക്കാൻ എല്ലാ അപ്ലിക്കേഷനുകളും ഐക്കൺ സ്‌പർശിക്കുക.

കൂടുതൽ സുരക്ഷാ ഉപകരണങ്ങൾ കാണുക