Google ഹോം Googleനെക്കുറിച്ച് ഹെല്‍പ് സെന്‍റര്‍ തിരച്ചിലിന്‍റെ അടിസ്ഥാന തത്വങ്ങള്‍ വിശദമായ തിരച്ചില്‍ തിരച്ചില്‍ഫലങ്ങളുടെ പേജ് മുന്‍ഗണനകള്‍ ക്റമീകരിക്കുന്നത്  തിരച്ചില് സവിശേഷതകള്‍ അക്ഷരത്തെറ്റുണ്ടോയെന്ന പരിശോധന, ഓഹരി ഉദ്ധരണികള്‍& കൂടുതല്‍വിവരങ്ങള്‍
സേവനങ്ങളും & ടൂളുകളും പ്രാദേശിക തിരച്ചില്‍, ഉല്‍പ്പന്ന തിരച്ചില്‍, വാര്‍ത്തകള്‍& കൂടുതല് വിവരങ്ങള്‍

|
 |
|
Google വെബ് സെര്‍ച്ച് സവിശേഷതകള്‍
കോടിക്കണക്കിനു വെബ് പേജുകളിലേക്ക് അനായാസം പ്രവേശനം നല്‍കുന്നതു കൂടാതെ, Google ല്‍ നിങ്ങള്‍തേടുന്നത് കൃത്യതയോടെ കണ്ടെത്താന്‍ സഹായിക്കുന്ന നിരവധി പ്രത്യേക സവിശേഷതകളുമുണ്ട്. ഏതെങ്കിലും സവിശേഷതയെക്കുറിച്ച് കൂടുതലറിയാന്‍ അതിന്‍റെ തലക്കെട്ടില് ക്ളിക്ക് ചെയ്യുക ചെയ്യുക.
| |
• ബുക് സേര്‍ച്ച് |
പുസ്തകങ്ങളിലെ വാക്കുകള്‍ പൂര്‍ണ്ണമായി തിരയാന്‍Google തിരയല്‍ ഉപയോഗിക്കുക. |
| |
• ഓര്‍മ്മയിലുള്ള ലിങ്കുകള്‍ |
ഞങ്ങള്‍ ഇന്‍ഡക്സു ചെയ്തതു പോലെ ഓരോ പേജിന്‍റെയും സ്നാപ്ഷോട്ട് കാണുക. |
| |
• കാല്‍ക്കുലേറ്റര്‍ |
ഗണിതശാസ്ത്ര മൂല്യങ്ങള്‍ വിലയിരുത്തുന്നതിന് Google ഉപയോഗിക്കുക. |
| |
• കറന്‍സി കണ്വേര്‍ഷന് |
ഏതു കറന്‍സി വിനിമയ നിരക്കുകളും അനായാസം കണ്ടെത്തൂ. |
| |
• ഡെഫനിഷന്സ് |
വിവിധ ഓണ്‍ലൈന്‍ വിഭവകേന്ദ്രങ്ങളില്‍നിന്നും ഗ്ലോസ്സറി നിര്‍വചനങ്ങള്‍ തേടുന്നതിനു Google ഉപയോഗിക്കുക. |
| |
• ഫയല്‍ ഇനങ്ങള്‍ |
PDF ഡോക്യുമെന്‍റുകളും മറ്റു ഫയല്‍ഇനങ്ങളും അടക്കം HTML ഇതര ഫയല്‍ ഇനങ്ങള്‍ക്കായി തിരയുക. |
| |
• ഗ്രൂപ്പുകള്‍ |
നിങ്ങളുടെ സാധാരണ വെബ് തിരച്ചില്‍ഫലങ്ങളില്‍ Google ഗ്രൂപ്പുകളില്‍നിന്നുള്ള പ്രസക്തമായ ഫലങ്ങള്‍കാണുക. |
| |
• ഞാന് ഭാഗ്യവാനാണെന്നു തോന്നുന്നു |
ഞങ്ങളുടെ ഫലങ്ങള്‍മറികടന്ന് നിങ്ങളുടെ അന്വേഷണത്തില്‍ ആദ്യം ലഭിച്ച വെബ്പേജിലേക്കു പോവുക. |
| |
• ചിത്രങ്ങള്‍ |
നിങ്ങളുടെ സാധാരണ വെബ് തിരച്ചിലില്‍ പ്രസക്തമായ ചിത്രങ്ങള്‍ കാണുക. |
| |
• പ്രാദേശിക തിരയല്‍ |
U.S., U.K., കാനഡ എന്നിവിടങ്ങളിലെ പ്രാദേശിക ബിസ്സിനസ്സുകളും സേവനങ്ങളും തിരയുക. |
| |
• സിനിമകള്‍ |
നിങ്ങളുടെ സമീപം പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ റിവ്യൂ കാണുന്നതിനും പ്രദര്‍ശനസമയം അറിയുന്നതിനും Google ഉപയോഗിക്കുക. |
| |
• Music Searchസംഗീതം തിരയുക |
സംഗീതത്തെക്കുറിച്ചുള്ള വൈവിധ്യമാര്‍ന്ന വിവരങ്ങള്‍ അനായാസം കണ്ടെത്തുന്നതിന് Google ഉപയോഗിക്കുക. |
| |
• News Headlinesവാര്‍ത്ത - തലക്കെട്ടുകള്‍ |
നിങ്ങളുടെ തിരയലുകളില്‍ ബന്ധപ്പെട്ട ഏറ്റവും പുതിയ വാര്‍ത്തകള്‍ കൂട്ടിച്ചേര്‍ക്കുക. |
| |
• ഫോണ്‍ബുക്ക് |
U.S. -ലെ സ്ട്രീറ്റ് അഡ്രസ്സും ഫോണ്‍നമ്പര് വിവരങ്ങളും തിരയുക. |
| |
• പ്രൊഡകറ്റ് തിരയുക |
ഓണ്‍ലൈനില്‍ വില്‍പ്പനയ്ക്കു വെച്ചിരിക്കുന്ന ഒരു ഉല്‍പ്പന്നം കണ്ടുപിടിക്കുന്നതിന് Google പ്രൊഡകറ്റ് തിരയല് പയോഗിക്കുക. |
| |
• ചോദ്യം - ഉത്തരം |
നേരിട്ടുള്ള ചോദ്യങ്ങള്‍ക്ക് എളുപ്പത്തില്‍ ഉത്തരം ലഭിക്കുന്നതിനായി Google ഉപയോഗിക്കുക. |
| |
• നിങ്ങളുടെ തിരച്ചില് പുനര്‍നിര്‍വചിക്കുക - പുതിയത്! |
നിങ്ങളുടെ തിരച്ചില്‍ഫലങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും കൂടുതല്‍കൃത്യത കൈവരിക്കുന്നതിനുമായി തല്‍ക്ഷണ വിവരങ്ങളും വിഷയവുമായി ബന്ധപ്പെട്ട ലിങ്കുകളും നിങ്ങളുടെ തിരച്ചിലില്‍കൂട്ടിച്ചേര്‍ക്കുക. |
| |
• ഫലങ്ങളുടെ മുന്‍കൂട്ടിയുള്ള വിന്യാസം |
Firefox ഉപയോഗിച്ചുള്ള തിരച്ചില്‍ വേഗതയിലാക്കുന്നു. |
| |
• അക്കം ഉപയോഗിച്ചുള്ള തിരച്ചില്‍ |
പായ്ക്കേജ് ട്രാക്കിങ്ങ് വിവരങ്ങള്‍, US പേറ്റന്‍റുകള്‍, വിവിധ ഓണ്‍ലൈന്‍ഡാറ്റാബേസുകള്‍ എന്നിവ കണ്ടെത്തുന്നതിന് Google ഉപയോഗിക്കുക. |
| |
• സമാന പേജുകള്‍ |
പ്രത്യേക റിസള്‍ട്ടുമായി ബന്ധമുണ്ട് പേജുകള്‍പ പ്രദര്‍ശിപ്പിക്കുക. |
| |
• സൈറ്റ് തിരയല്‍ |
നിങ്ങളുടെ തിരയല്‍ഒരു പ്രത്യേക സൈറ്റില്‍ മാത്രമായി പരിമിതപ്പെടുത്തുക. |
| |
• അക്ഷരത്തെറ്റ് പരിശോധന |
സംശയങ്ങള്‍ക്കുള്ള മറുപടിയായി ബദല്‍ അക്ഷരവിന്യാസം പ്രദര്‍ശിപ്പിക്കുന്നു. |
| |
• ഓഹരികളും ഫണ്ടുകളുമായി ബന്ധപ്പെട്ട നിരക്കുകള്‍ |
ഓഹരികളും ഫണ്ടുകളുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ നിരക്കുകളും വിവരങ്ങളും ലഭിക്കുന്നതിന് Google ഉപയോഗിക്കുക. |
| |
• റോഡുകളുടെ ഭൂപടം |
U.S. ലെ റോഡുകളുടെ ഭൂപടം കണ്ടെത്തുന്നതിന് Google ഉപയോഗിക്കുക . |
| |
• യാത്രയ്ക്ക് സഹായകമായ വിവരങ്ങള്‍ |
U.Sലെ എയര്‍ലൈന്‍ഫ്ലൈറ്റിന്‍റെ നില അറിയുകയോ എയര്‍പോര്‍ട്ടിലെ കാലതാമസമോ കാലാവസ്ഥയോ കാണുകയോ ചെയ്യുക. |
| |
• കാലാവസ്ഥ |
U.S ലെ ഏതു സ്ഥലത്തും നിലവിലുള്ള കാലാവസ്ഥയും കാലാവസ്ഥാ നിരീക്ഷണവും അറിയുക. |
| |
• വെബ് പേജ് വിവര്‍ത്തനം |
മറ്റു ഭാഷകളില്‍വെബ് പേജുകള്‍ ഉപയോഗിക്കുന്നതിനു നിങ്ങളെ അനുവദിക്കുന്നു. |
| |
• ആരാണ് നിങ്ങളുമായി ലിങ്ക് ചെയ്തിരിക്കുന്നത്? |
നിര്‍ദ്ദിഷ്ട URLലേക്ക് നയിക്കുന്ന പേജുകള്‍കാണുക. |
![]() |
 |
പുസ്തകങ്ങള് ഓണ്‍ലൈനില്‍ ലഭ്യമാക്കിക്കൊണ്ട് Google ലോകത്ത് ഓണ്‍ലൈനില്‍ ലഭ്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ സഹായിക്കുന്നു. ഞങ്ങളുടെ Google പുസ്തക തിരച്ചില്‍ ഇന്‍ഡെക്സില്‍നിങ്ങളുടെ തിരച്ചില്‍ ഇനങ്ങളുമായി സാമ്യമുള്ള ഉള്ളടക്കം കണ്ടെത്തുമ്പോഴെല്ലാം ആ പുസ്തകങ്ങളിലേക്കുള്ള ലിങ്കുകള്‍ നിങ്ങളുടെ തിരച്ചില്‍ഫലങ്ങളുടെ മുകളില്‍പുസ്തക ഫലങ്ങള്‍ എന്ന തലക്കെട്ടില്‍ആ പുസ്തകങ്ങള്‍ നിങ്ങള്‍ക്കു കാണാന്‍ സാധിക്കും. ഏതെങ്കിലും പുസ്തകത്തിന്‍റെ തലക്കെട്ടില്‍ക്ലിക്കു ചെയ്യുക. ആ പുസ്തകത്തില്‍ നിങ്ങള്‍ തിരഞ്ഞ പദങ്ങള്‍ അടങ്ങുന്ന പേജുകള്‍ നിങ്ങള്‍ക്ക് കാണാന്‍സാധിക്കും. കൂടാതെ പുസ്തകത്തെക്കുറിച്ചുള്ള വിവരങ്ങളും ലഭ്യമാകും. "Buy this Book" എന്ന തലക്കെട്ടിനടിയിലുള്ള ഏതെങ്കിലും ലിങ്കില്‍ക്ലിക്കു ചെയ്യുക. നിങ്ങള്‍ പുസ്തകം ഓണ്‍ലൈനില്‍ വില്‍ക്കുന്ന ഏതെങ്കിലും ബുക്സ്റ്റാളില്‍ എത്തിച്ചേരും. |
Google വെബിലൂടെ സഞ്ചരിക്കുമ്പോള്‍ പരിശോധിച്ച ഓരോ പേജിന്‍റെയും ഒരു സ്നാപ്പ് ഷോട്ടെടുക്കുകയും യഥാര്‍ത്ഥ പേജ് ലഭ്യമല്ലെങ്കില്‍ ഉപയോഗിക്കുന്നതിനായി ഇത് ക്യാഷെയില്‍ സൂക്ഷിക്കുകയും ചെയ്യുന്നു. നിങ്ങള്‍ "പിടിച്ചെടുത്ത" ലിങ്കില്‍ക്ലിക്ക് ചെയ്യുമ്പോള്‍ ഞങ്ങള്‍ ഇന്‍ഡെക്സ് ചെയ്ത സമയത്തെന്നതു പോലെ നിങ്ങള്‍ക്ക് വെബ് പേജ് കാണാന്‍ സാധിക്കും. ഓര്‍മ്മയിലുള്ള ഉള്ളടക്കമാണ് ഈ പേജ് നിങ്ങളുടെ ചോദ്യത്തിന് പ്രസക്തമായ ഉള്ളടക്കമാണോ എന്ന് നിര്‍ണയിക്കുന്നതിന് Google ഉപയോഗിക്കുന്ന ഉള്ളടക്കം.
ഓര്‍മ്മയിലുള്ളത് പേജ് പ്രദര്‍ശിപ്പിക്കപ്പെടുമ്പോള്‍ അതിന്‍റെ മുകള്‍ഭാഗത്ത് , ഇത് പേജിന്‍റെ ഏറ്റവും പുതിയ പതിപ്പാകണമെന്ന് നിര്‍ബന്ധമില്ലെന്ന് ഓര്‍മ്മിപ്പിക്കുന്ന ഹെഡര്‍ നല്‍കിയിരിക്കും. നിങ്ങളുടെ ചോദ്യത്തിന് ഇണങ്ങുന്ന വാക്കുകള്‍ ക്യാഷെ ചെയ്ത പതിപ്പില്‍ഹൈലൈറ്റ് ചെയ്യുന്നതു കൊണ്ട് നിങ്ങള്‍ക്ക് എന്തു കൊണ്ടാണ് നിങ്ങളുടെ പേജ് പ്രസക്തമാകുന്നതെന്ന് കണ്ടെത്തുന്നത് എളുപ്പമായിത്തീരും.
"ഓര്‍മ്മയിലുള്ളത്" ലിങ്ക് ഇന്‍ഡക്സ് ചെയ്യാത്ത സൈറ്റുകളിലും അതു പോലെ സൈറ്റ് ഉടമസ്ഥര്‍ തങ്ങളുടെ ഉള്ളടക്കം പിടിച്ചെടുക്കരുതെന്ന് ഞങ്ങളോട് ആവശ്യപ്പെട്ട സൈറ്റുകളിലും ലഭ്യമായിരിക്കില്ല.
Google ... പരസ്യം ചെയ്യുക - ബിസ്സിനസ്സ് പ്രതിവിധികള്‍ സേവനങ്ങള്‍& ഉപകരണങ്ങള്‍ തൊഴിലവസരം, മാധ്യമം, & സഹായം ©2011 Google - 4,285,199,774 വെബ് പേജുകള്‍ തിരയുന്നു. www.google.com/ - 3k - Nov 26, 2004 - » ഓര്‍മ്മയിലുള്ളത് « - സമാന പേജുകള്‍ |
 |
Googleല്‍സംയോജിപ്പിച്ചിരിക്കുന്ന കാല്‍ക്കുലേറ്റര്‍ പ്രവര്‍ത്തനം ഉപയോഗിക്കുന്നതിന്, നിങ്ങള്‍നടത്താനാഗ്രഹിക്കുന്ന കണക്കുകൂട്ടലിലെ സംഖ്യകള്‍ തിരച്ചില്‍ചതുരത്തില്‍ നല്‍കുകയും എന്‍റര്‍കീ അമര്‍ത്തുകയോ Google തിരച്ചില്‍ബട്ടണില്‍ ക്ളിക്ക് ചെയ്യുകയോ ചെയ്യുക. കാല്‍ക്കുലേറ്ററിന് അടിസ്ഥാന ഗണിത പ്രശ്നങങളും, അല്‍പ്പം കൂടി വിഷമം പിടിച്ച ഗണിതക്രിയകളും അളവുകളും ഗണിത പരിവര്‍ത്തനങ്ങളും ഫിസിക്കല്‍കണ്‍സ്റ്റന്‍റുകളും നടത്താന്‍സാധിക്കും താഴെ കൊടുത്തിരിക്കുന്ന ഒരു സാമ്പിള്‍ എക്സ്പ്രഷന്‍ഉപയോഗിച്ചു നോക്കുക അല്ലെങ്കില്‍നിങ്ങളുടേതായ ഒന്ന് സൃഷ്ടിക്കുന്നതിന് ആവശ്യമായ സഹായത്തിന് ഞങ്ങളുടെ പൂര്‍ണ്ണ നിര്‍ദ്ദേശങ്ങള്‍ കാണുക. |
ഈ ഉദാഹരണ ചോദ്യങ്ങള്‍ ഈ പുതിയ സവിശേഷതയുടെ ഉപയോഗവും ശേഷിയും വിവരിക്കുന്നു:
ഞങ്ങള്‍ നല്‍കുന്ന സംയോജിതമായ കറന്‍സി വിനിമയ നിരക്ക് കണ്ടെത്തുന്നതിനുള്ള സൌകര്യം ഉപയോഗിക്കുന്നതിന് നിങ്ങള്‍ ചെയ്യാനാഗ്രഹിക്കുന്ന കണക്കുകൂട്ടല്‍Google തിരച്ചില്‍ബോക്സില്‍ നല്‍കുകയും "എന്‍റര്‍" അമര്‍ത്തുകയോ Google തിരച്ചില്‍ബട്ടണ്‍ക്ലിക്ക് ചെയ്യുകയോ ചെയ്യുക
ഇതാ ചില ഉദാഹരണ ചോദ്യങ്ങള്‍:
ഒരു വാക്കിന്‍റെയോ പ്രയോഗത്തിന്‍റെയോ നിര്‍വചനം കാണുന്നതിന് "define", എന്നു ടൈപ്പ് ചെയ്യുകയും അതിനു ശേഷം സ്പേസ് നല്‍കി നിങ്ങള്‍ക്ക് നിര്‍വചിക്കേണ്ട വാക്കുകള്‍ നല്‍കുകയും ചെയ്യുക. വാക്കിന്‍റെയോ പ്രയോഗത്തിന്‍റെയോ നിര്‍വചനം Google വെബില്‍ കണ്ടെത്തിയാല്‍അത് ആ വിവരം സ്വായത്തമാക്കുകയും നിങ്ങളുടെ തിരച്ചില്‍ഫലങ്ങളുടെ മുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യും.
നിങ്ങള്‍ക്ക് സ്പെഷ്യല്‍ ഓപ്പറേറ്ററായ "define:" എന്നു കൂട്ടിച്ചേര്‍ത്ത് നിര്‍വചനങ്ങളുടെ ഒരു പട്ടിക ലഭ്യമാക്കാവുന്നതാണ്. ഇങ്ങനെ നല്‍കുമ്പോള്‍ അതിനും നിങ്ങള്‍ക്ക് നിര്‍വചിക്കേണ്ട വാക്കിനും ഇടയ്ക്ക് സ്പേസ് ഉണ്ടായിരിക്കരുത്. ഉദാഹരണത്തിന്, [define:World Wide Web] എന്ന സെര്‍ച്ച് നിങ്ങളെ വ്യത്യസ്ത ഓണ്‍ലൈന്‍ വിഭവകേന്ദ്രങ്ങളില്‍നിന്നും "World Wide Web" നുള്ള നിര്‍വചനങ്ങളുടെ ഒരു പട്ടിക കാണിക്കുന്നതാണ്.
Google തിരയേണ്ട HTML ഇതര ഫയല്‍ ഇനങ്ങളുടെ സംഖ്യ 12 ഫയല്‍ ഫോര്‍മാറ്റുകളായി ഉയര്‍ത്തിയിരിക്കുന്നു. PDF ഡോക്യുമെന്‍ുകള്‍ കൂടാതെ Google ഇപ്പോള്‍ Microsoft Office, PostScript, Corel WordPerfect, Lotus 1-2-3, മറ്റു ഫയല്‍ ഇനങ്ങള്‍ എന്നിവയും തിരയുന്നു. പുതിയ ഫയല്‍ ഇനങ്ങള് ഉപഭൊക്താവ് ഉന്നയിച്ച ചോദ്യത്തിനു പ്രസക്തമാകുന്ന സാഹചര്യത്തിലെല്ലാം Google തിരച്ചില്‍ഫലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നു.
ബന്ധപ്പെട്ട ആപ്ലിക്കേഷന്‍ ഇന്‍സ്റ്റാള്‍ ചെയ്തിട്ടില്ലെങ്കില്‍പോലും ഇത്തരം ഫയല്‍ ഫോര്‍മാറ്റുകളുടെ ഉള്ളടക്കം കാണാന് ഉപഭോക്താവിനെ അനുവദിക്കുന്ന " HTML ആയിക്കാണുക" എന്ന സൌകര്യവും Google ഉപഭോക്താവിനു നല്‍കുന്നു. "HTML ആയി കാണുക" എന്ന ഒപ്ഷന്‍ ഉപയോക്താക്കളെ ചില ഫയല്‍ ഫോര്‍മാറ്റില്‍ കണ്ടേക്കാവുന്ന വൈറസുകള്‍ ഒഴിവാക്കാന്‍ അനുവദിക്കുന്നു.
പൊതുവെ അധിക ഫയല്‍ ഇനങ്ങള്‍ Google ഉപയോക്താക്കള്‍ക്ക് വേള്‍ഡ് വൈഡ് വെബില്‍ ലഭ്യമായ ഉള്ളടക്കത്തിന്‍റെ കൂടുതല്‍ വിശാലമായ വീക്ഷണം നല്‍കുന്നു. ഇപ്പോള്‍ ലഭ്യമായ ഫയല്‍ ഇനങ്ങള്‍ ഭാവികാലങ്ങളില്‍ വര്‍ദ്ധിപ്പിക്കാനും Google പദ്ധതിയിടുന്നു.
ഈ സവിശേഷതയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്‍ക്ക് ദയവായി ഫയല്‍ ഇനങ്ങളെക്കുറിച്ചുള്ള FAQ വായിക്കുക.
» [PDF] « തിരച്ചില്‍ എഞ്ചിന്‍റെ ഘടന ഫയല്‍ഫോര്‍മാറ്റ്: PDF/അഡോബ് അക്രോബാറ്റ് - » HTML ആയി കാണുക « ... രണ്ടാമതായി Google ഫോണ്ട് ... ഫോണ്‍ നമ്പര്‍, പ്രൊഡക്ട് നമ്പര്‍), ഇനം അല്ലെങ്കില്‍ ഫോര്‍മാറ്റ് (ടെക്സ്റ്റ്, HTML, PDF, ദൃശ്യങ്ങള്‍, ശബ്ദങ്ങള്‍... എന്നിവ പോലുള്ള ചില ദ്റിശ്യാവതരണങങളുടെ വിശദവിവരങ്ങള്‍ ശേഖരിക്കാറുണ്ട്. www-db.stanford.edu/pub/papers/google.pdf - സമാന പേജുകള്‍ |
നിങ്ങള്‍ക്ക് ഒരു പ്രത്യേക ഫയല്‍ ഇനത്തില്‍ തിരച്ചില്‍ഫലങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍(ഉദാ. PDF ലിങ്കുകള്‍), ദയവായി filetype:[extension] (ഉദാഹരണം filetype:pdf) എന്ന് തിരച്ചില്‍ ബോക്സില്‍ നിങ്ങളുടെ തിരച്ചില്‍ ഇനങ്ങളോടൊപ്പം ടൈപ്പ് ചെയ്യുക.
 |
നിങ്ങള്‍ Google ഉപയോഗിച്ച് ഉല്‍പ്പന്നങ്ങള്‍ക്കു വേണ്ടി തിരയുകയാണെങ്കില്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തിരച്ചില്‍ഫലങ്ങളുടെ മുകളില്‍ പ്രസക്തമായ ഉല്‍പ്പന്ന തിരച്ചില്‍വിവരങ്ങളും ലിങ്കുകളും പ്രദര്‍ശിപ്പിക്കുന്നത് കാണാന്‍സാധിക്കും. ഈ ഉല്‍പ്പന്ന തിരച്ചില്‍ഫലങ്ങള്‍ Googleന്‍റെ ഉത്പന്ന തിരച്ചില്‍സേവനമായ ഉത്പന്ന തിരച്ചിലില്‍ പങ്കെടുക്കുന്ന വ്യാപാരികളുടെ സൈറ്റുകളുമായി ലിങ്കു ചെയ്തതായിരിക്കും. ഈ ഫലങ്ങള്‍ പരസ്യങ്ങളല്ല. ഉത്പന്ന തിരച്ചിലിലെ പങ്കാളിത്തം വ്യാപാരികള്‍ക്ക് പരിപൂര്‍ണ്ണമായും സൌജന്യമാണ്. |
 |
നിങ്ങള്‍ Google ല്‍തിരയുമ്പോള്‍ ചിലപ്പോള്‍ നിങ്ങള്‍ക്ക് നിങ്ങളുടെ തിരച്ചില്‍ പേജിന്‍റെ അടിഭാഗത്ത് Google ഗ്രൂപ്പുകളില്‍ നിന്നുള്ള ഫലങ്ങള്‍ കാണാന്‍ സാധിക്കും. ഇത് നിങ്ങളുടെ തിരച്ചിലുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ചര്‍ച്ചാ ഗ്രൂപ്പുകളില്‍ ഉപയോക്താക്കള്‍ പോസ്റ്റു ചെയ്തിരിക്കുന്ന സന്ദേശങ്ങളാണ്. ഈ ഫലങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ ക്ളിക്കു ചെയ്യുമ്പോള്‍ നിങ്ങള്‍ക്ക് Google ഗ്രൂപ്പുകള്‍ സയ്റ്റിലെ സന്ദേശത്തിലെ ടെക്സ്റ്റ് പൂര്‍ണ്ണമായി ലഭ്യമാകും |
"ഞാന് ഭാഗ്യവാനാണെന്നു തോന്നുന്നു™" ബട്ടണ്‍Google നിങ്ങളുടെ ചോദ്യത്തിനു നല്‍കിയ മറുപടിയുടെ ആദ്യ വെബ് പേജിലെത്തിക്കുന്നു. നിങ്ങള്‍ക്ക് മറ്റു തിരച്ചില്‍ഫലങ്ങള്‍ കാണാന്‍ സാധിക്കുകയില്ല. "ഞാന് ഭാഗ്യവാനാണെന്നു തോന്നുന്നു" തിരച്ചില്‍ എന്നതു കൊണ്ട് നിങ്ങള്‍വെബില്‍ കുറച്ചു സമയം മാത്രമാണ് തിരയാനായി ചിലവഴിച്ചതെന്നും അവ കാണുന്നതിനു കൂടുതല്‍സമയം ചിലവഴിച്ചുവെന്നും അര്‍ത്ഥമാക്കുന്നു.
ഉദാഹരണത്തിന് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഹോംപേജ് കാണുന്നതിന് തിരച്ചില്‍ഫീല്‍ഡില്‍ Stanford എന്നു നല്‍കുകയും " ഞാന് ഭാഗ്യവാനാണെന്നു തോന്നുന്നു" എന്ന ബട്ടണില്‍ക്ലിക്കു ചെയ്യുകയും ചെയ്യുക. Google നിങ്ങളെ നേരിട്ട് "www.stanford.edu", എന്ന സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക ഹോംപേജിലെത്തിക്കുന്നു.
നിങ്ങള്‍ അന്വേഷിച്ചത് കണ്ടെത്തിയെന്നു തോന്നുന്നുണ്ടോ?
നിങ്ങള്‍ പലപ്പോഴും നിങ്ങളുടെ Google തിരച്ചില്‍ ഫലങ്ങളുടെ മുകളില്‍ ചെറിയ ചിത്രങ്ങള്‍ കണ്ടേക്കാം. ഈ ചിത്രങ്ങള്‍ നിങ്ങള്‍ തിരഞ്ഞ ഇനങ്ങളുമായി ബന്ധമുണ്ടെന്നു ഞങ്ങള്‍ കരുതുന്ന ചിത്രങ്ങളാണ്.
ഒരു Google ചിത്രത്തെക്കുറിച്ചു തിരച്ചില്‍ നടത്തിയോ 'pics' അല്ലെങ്കില്‍ 'pictures' തുടങ്ങിയ വാക്കുകള്‍ സാധാരണ തിരച്ചില്‍ നടത്തുമ്പോള്‍ നിങ്ങളുടെ തിരച്ചില്‍ ഇനങ്ങളില്‍ കൂട്ടിച്ചേര്‍ത്തോ നിങ്ങള്‍ക്ക് പ്രസക്തമായ ചിത്രങ്ങള്‍ കാണാവുന്നതാണ്.
 |
Google നിങ്ങളെ വെബ് മുഴുവന്‍ തിരയാനോ ഈ സ്റ്റോറുകള്‍ മാത്രമോ സമീപപ്രദേശത്തെ ബിസ്സിനസ്സുകളോ മാത്രം തിരയാനോ അനുവദിക്കുന്നു. നിങ്ങളുടെ തിരച്ചിലില്‍ ഒരു സിറ്റിയോ പിന്‍കോഡോ കൂട്ടിച്ചേര്‍ക്കുക, Google ആ പ്രദേശത്തു നിന്നുള്ള പ്രസക്തമായ ഫലങ്ങള്‍ അവലോകനത്തോടും, ദിശാനിര്‍ദേശത്തോടും, കൂടുതല്‍വിവരങ്ങളോടും കൂടിയ ലിങ്കുകളോടെ ഒരു ഭുപടത്തില്‍ നല്‍കുകയും അതു നിങ്ങളുടെ തിരച്ചില്‍ ഫലങ്ങളുടെ മുകളില്‍ നല്‍കുകയും ചെയ്യും. |
 |
നിങ്ങളുടെ സ്ഥലത്തിനു സമീപം പ്രദര്‍ശിപ്പിക്കുന്ന സിനിമകളുടെ സമയവും അവലോകനങ്ങളും കാണുന്നതിന് "movies", "showtimes" എന്നോ അല്ലെങ്കില്‍ ഇപ്പോഴുള്ള സിനിമയുടെ പേരോ Google തിരച്ചില്‍ ബോക്സില്‍ ടയ്പ്പു ചെയ്യുക. നിങ്ങളുടെ സ്ഥലം ഇതിനകം തന്നെ Google പ്രാദേശികം ഉപയോഗിച്ച് സേവ് ചെയ്തിട്ടുണ്ടെങ്കില്‍ മുകളിലുള്ള തിരച്ചില്‍ഫലം നിങ്ങളുടെ സമീപത്തുള്ള തിയറ്ററുകളില്‍ നിങ്ങള്‍തിരഞ്ഞെടുത്ത സിനിമയുടെ പ്രദര്‍ശന സമയം കാണിക്കുന്നതാണ്. |
ഇപ്പോള്‍ നിങ്ങളുടെ സമീപത്ത് സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയറ്ററുകളും പ്രദര്‍ശന സമയവും കാണുന്നതിന് ആ സിനിമയുടെ പേരുപയോഗിച്ച് തിരയുക.
സിനിമയുടെ പേര് ഓര്‍മ്മയില്ല, അല്ലെങ്കില്‍ പുതിയതേതെങ്കിലും ഒന്നിനു വേണ്ടിയാണോ തിരയുന്നത്? നിങ്ങള്‍ക്ക് "movie:" എന്നുപയോഗിക്കാവുന്നതാണ് ഏതെങ്കിലും പ്രത്യേക നടന്‍, ഡയറക്ടര്‍ അല്ലെങ്കില്‍ കഥാ സന്ദര്‍ഭം എന്നിവ തിരയുന്നതിനുള്ള ഓപ്പറേറ്റര്‍.
നിങ്ങള്‍ കണ്ടെത്തിയ സിനിമകളെ കുറിച്ച് വായിക്കാന്‍ ആഗ്രഹിക്കുന്നുണ്ടോ? ഏതെങ്കിലും സിനിമയെക്കുറിച്ചുള്ള ഏതെങ്കിലും തിരച്ചില്‍ ഫലങ്ങളില്‍സ്റ്റാറുകളായി തരം തിരിച്ചിരിക്കുന്ന ശരാശരി റേറ്റിങ്ങും ഓണ്‍ലൈന്‍ അവലോകനത്തിന്‍റെ ദൃശ്യങ്ങളും അവലോകനങ്ങളുടെ ലിങ്കുകളും അടങ്ങിയിരിക്കും. ഈ സിനിമകളെക്കുറിച്ചുള്ള ഓണ്‍ലൈന്‍ അവലോകനത്തിന്‍റെ പൂര്‍ണ്ണ ലിസ്റ്റിന് ഏതെങ്കിലും തലക്കെട്ടിനു സമീപമുള്ള "അവലോകനം" ലിങ്ക് ക്ലിക്ക് ചെയ്യുക.
| ആര്‍ട്ടിസ്റ്റുകള് ഗാനങ്ങള് ആല്‍ബങ്ങള് എന്നിവ വാങ്ങാന്‍ സാധിക്കുന്ന സ്ഥലങ്ങളെയും കുറിച്ച് നിങ്ങള്‍ തേടുന്ന വിവരങ്ങള്‍ കണ്ടെത്തുക. നിങ്ങള്‍ തിരച്ചില്‍ ബോക്സില്‍U.S ല്‍പ്രചാരമുള്ള ഒരു ആര്‍ട്ടിസ്റ്റിന്‍റെ പേരു നല്‍കിയാല്‍ ഞങ്ങള്‍ നിങ്ങളുടെ തിരച്ചില്‍ ഫലങ്ങളുടെ മുകളില്‍ ആര്‍ട്ടിസ്റ്റുമായി ബന്ധപ്പെട്ട ഉപഭോക്താവലോകനം, ഗാനങ്ങളുടെ തലക്കെട്ട്, സംഗീതം വാങ്ങാന്‍ സാധിക്കുന്ന സ്റ്റോറുകള്‍, ഉപയോഗപ്രദമായ മറ്റു വിവരങ്ങള്‍ തുടങ്ങിയ ഉപയോഗപ്രദമായ വിവരങ്ങള്‍ നല്‍കുന്നതാണ്. |
ബന്ധപ്പെട്ട albums, songs, and more എന്നിവ പോലെയുള്ള സംഗീത സംബന്ധമായ കൂടുതല് വിവരങ്ങള്‍ കാണുന്നതിന് ലിങ്കില്‍ ക്ളിക്കു ചെയ്യുക.
 |
നിങ്ങള്‍ Google ല്‍തിരയുമ്പോള്‍ നിങ്ങള്‍ പേജിന്‍റെ മുകളില്‍ "News" എന്നടയാളപ്പെടുത്തിയ ലിങ്കുകള്‍ കണ്ടേക്കാം. Google നിരന്തരമായി നിരീക്ഷിക്കുന്ന വാര്‍ത്താ സേവനങ്ങളില്‍ നിന്നും ശേഖരിക്കുന്ന റിപ്പോര്‍ട്ടുകളിലേക്ക് ഈ ലിങ്കുകള്‍ നിങ്ങളെ കണക്ടു ചെയ്യുന്നതാണ്. നിങ്ങള്‍ നല്‍കുന്ന വാക്കുകള്‍ ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം പിടിച്ചിട്ടുണ്ടെങ്കില് ഈ ലിങ്കുകള്‍ പ്രത്യക്ഷപ്പെടുന്നതാണ്, അവയില്‍ ക്ളിക്കു ചെയ്യുന്നത് നിങ്ങളെ ആ സേവനം നല്‍കുന്ന ദാതാവിലെത്തിക്കും. |
 |
തിരച്ചില് ബോക്സിലൂടെ നമ്മള്‍ നല്‍കുന്ന വിവരങ്ങള്‍ക്കനുസരിച്ച് US സ്ട്രീറ്റ് അഡ്രസ്സുകളും ഫോണ്‍ നമ്പറുകളും നല്‍കുന്ന സൌകര്യം Google നല്‍കുന്നു. ചില നിശ്ചിത വിഭാഗത്തിലുള്ള കീവേര്‍ഡുകള്‍ തിരയുന്ന തിരച്ചിലുകള്‍ക്ക് നിങ്ങള്‍ക്ക് ഫലങ്ങളുടെ പേജിന്‍റെ മുകളില്‍ പബ്ലിക്കായി ലിസ്റ്റു ചെയ്തിരിക്കുന്ന ഫോണ്‍ നമ്പറുകളും മേല്‍വിലാസങ്ങളും കാണാവുന്നതാണ്. |
ഒരു US വീടിന്‍റെ, ലിസ്റ്റിങ്ങ് കാണുന്നതിന് താഴെ കൊടുത്തിരിക്കുന്ന ഏതെങ്കിലും ചേരുവ Google തിരച്ചില്‍ ബോക്സില്‍ ടയ്പ്പ് ചെയ്യുക:
- പേരിന്‍റെ ആദ്യഭാഗം (അല്ലെങ്കില്‍ആദ്യ ഇനീഷ്യല്‍), പേരിന്‍റെ അവസാനഭാഗം, നഗരം (സംസ്ഥാനം അനുപേക്ഷണീയമല്ല)
- പേരിന്‍റെ ആദ്യഭാഗം (അല്ലെങ്കില്‍ആദ്യ ഇനീഷ്യല്‍), പേരിന്‍റെ അവസാനഭാഗം, സംസ്ഥാനം
- പേരിന്‍റെ ആദ്യഭാഗം (അല്ലെങ്കില്‍ആദ്യ ഇനീഷ്യല്‍), പേരിന്‍റെ അവസാനഭാഗം, ഏരിയാ കോഡ്
- പേരിന്‍റെ ആദ്യഭാഗം (അല്ലെങ്കില്‍ആദ്യ ഇനീഷ്യല്‍), പേരിന്‍റെ അവസാനഭാഗം, പിന്‍കോഡ്
- ഫോണ്‍നമ്പര്‍, ഏരിയാ കോഡ് അടക്കം
- പേരിന്‍റെ അവസാന ഭാഗം, നഗരം, സംസ്ഥാനം
- പേരിന്‍റെ അവസാന ഭാഗം, പിന്‍കോഡ്
Google ഫോണ്‍ബുക്കില്‍നിന്നും നിങ്ങളുടെ ഗാര്‍ഹിക ഫോണ്‍നമ്പറും മേല്‍വിലാസവും അടക്കമുള്ള വിവരങ്ങള്‍നീക്കം ചെയ്യുന്നതിന് ഇവിടെ ക്ലിക്കു ചെയ്യുക.
| ജപ്പാനിലെ ജനസംഖ്യ അറിയണമെന്നുണ്ടോ? അള്‍ജീരിയയില്‍ ഉപയോഗിക്കുന്ന നാണയം ഏതാണ്? ബോണോയുടെ ജനനസ്ഥലം? വസ്തുതകളെ അടിസ്ഥാനമാക്കിയുള്ള ചോദ്യം അല്ലെങ്കില്‍ സംശയം (ഉദാഹരണം "population of Japan") Google തിരച്ചില്‍ ബോക്സില്‍ ടയ്പ്പ് ചെയ്ത് ഞങ്ങളോട് ആരായുക. ഞങ്ങള്‍ വെബ് തിരയുകയും നിങ്ങളുടെ തിരച്ചില്‍ ഫലങ്ങളുടെ പേജിന്‍റെ മുകളില്‍ ഉത്തരം പ്രദര്‍ശിപ്പിക്കുകയും ചെയ്യും. നിങ്ങള്‍ക്ക് ഈ വിവരത്തെക്കുറിച്ച് കൂടുതലറിയുന്നതിനായി ഞങ്ങളുടെ വിഭവകേന്ദ്രവുമായി ലിങ്കു ചെയ്യാവുന്നതാണ്. |
ചില നിശ്ചിത വിഷയങ്ങള്‍ക്കകത്ത് തിരയുമ്പോള്‍ നിങ്ങളുടെ തിരച്ചില്‍ കൂടുതല്‍ ചുരുക്കുന്നതിനുള്ള ലിങ്കുകള്‍ തിരച്ചില്‍ഫലങ്ങളുടെ പേജിനു മുകളില്‍ നല്‍കിയിരിക്കുന്നത് നിങ്ങള്‍ശ്രദ്ധിച്ചേക്കാം.
ഈ ലിങ്കുകള്‍ചില നിശ്ചിത വെബ് പേജുകള്‍ക്ക് നല്‍കിയിരിക്കുന്ന ലേബലുകളാണ്. സംഘടനകള്‍ക്കും, വ്യാപാരസ്ഥാപനങ്ങള്‍ക്കും, വ്യക്തികള്‍ക്കും അവര്‍ക്ക് ഏറ്റവും നന്നായി അറിയാവുന്ന വിഷയങ്ങളില്‍ വെബ്സൈറ്റുകള്‍ക്ക് ലേബല്‍ നല്‍കാവുന്നതാണ്. നിങ്ങള്‍ക്ക് Google Co-op ഡയറക്ടറി സന്ദര്‍ശിച്ച് ഇത്തരം കൂടുതല്‍ സേവനദാതാക്കളോടൊപ്പം വരിക്കാരാകാവുന്നതാണ്
Google Co-op ഡയറക്ടറിയില്‍ നിങ്ങളുടെ തിരച്ചില്‍ഫലങ്ങളെക്കുറിച്ചുള്ള തല്‍ക്ഷണ വിവരങ്ങള്‍ റെസ്റ്റോറന്‍റ് റിസര്‍വേഷനുകള്‍, സാമ്പത്തിക വിവരങ്ങള്‍ എന്തിന് സെലിബ്രിറ്റി ഗോസിപ്പു പോലും നല്‍കുന്ന വരിസംഖ്യ വേണ്ട ലിങ്കുകളും ഉള്‍പ്പെടുന്നതാണ്. നിങ്ങള്‍ക്കിഷ്ടമുള്ള സേവനദാതാക്കള്‍ക്കു വരിക്കാരായി നിങ്ങള്‍ക്ക് ഈ സേവനങ്ങള്‍ നിങ്ങളുടെ Google തിരച്ചിലില്‍ കൂട്ടിച്ചേര്‍ക്കാവുന്നതാണ്.
|
![]() |
ചില തിരച്ചിലുകളില്‍ Google സ്വയം തന്നെ നിങ്ങളുടെ ബ്രൌസറിനോട് നിങ്ങള്‍ ക്ളിക്കു ചെയ്യുന്നതിനു മുന്‍പു തന്നെ ആദ്യത്തെ തിരച്ചില്‍ഫലം ഡൌണ്‍ലോഡ് ചെയ്യാന്‍നിര്‍ദ്ദേശിക്കും. നിങ്ങള്‍ഏറ്റവും മുകളിലെ ഫലത്തില്‍ക്ലിക്കു ചെയ്താല്‍ ഉദ്ദേശിച്ച പേജ് മുന്‍പുള്ളതിനേക്കാള്‍ കൂടുതല്‍ വേഗതയില്‍ ലോഡ് ചെയ്യുന്നതാണ്.
ഈ പ്രവര്‍ത്തനം ലഭ്യമാക്കുന്നതിനായി Firefox, Mozilla വെബ് ബ്രൌസറുകളില്‍Google ഒരു സവിശേഷ മുന്‍കൂര്‍ശേഖര സവിശേഷത ഉപയോഗിക്കുന്നതു കൊണ്ട്, ഫലങ്ങളുടെ മുന്‍കൂര്‍ശേഖരം Internet Explorer ലും മറ്റ് വെബ് ബ്രൌസറുകളിലും ലഭ്യമല്ല. മുന്‍കൂര്‍ശേഖരം നിങ്ങളുടെ വെബ് ബ്രൌസര്‍ മുന്‍ഗണനകളില്‍ നിന്നും Mozilla മുന്‍കൂര്‍ശേഖരണം FAQല്‍ വിവരിച്ചിരിക്കുന്നതു പോലെ പ്രവര്‍ത്തനരഹിതമാക്കാവുന്നതാണ്. Firefoxല്‍നിങ്ങള്‍ക്ക് ഇനി പറയുന്നവ ചെയ്ത് മുന്‍കൂര്‍ശേഖരണം പ്രവര്‍ത്തനരഹിതമാക്കാം:
- "about:config" എന്ന് അഡ്രസ്സ് ബാറില്‍ടൈപ്പ് ചെയ്യുക.
- "network.prefetch-next" എന്ന ക്രമീകരണത്തിലേക്ക് സ്ക്രോള്‍ചെയ്യുകയും മൂല്യം "False"എന്നു ക്രമീകരിക്കുകയും ചെയ്യുക.
മുന്‍കൂട്ടിയുള്ള ശേഖരണം അനുവദിച്ചിട്ടുണ്ടെങ്കില്‍ നിങ്ങളുടെ വെബ് ബ്രൌസറിന്‍റെ ക്യാഷെയില്‍ നിങ്ങള്‍ക്ലിക്ക് ചെയ്യാത്ത വെബ് സൈറ്റുകളില്‍ നിന്നുള്ള കുക്കികളും വെബ് പേജുകളും ശേഖരിക്കാം. നിങ്ങള്‍ Google തിരച്ചിലിലെ ഫലങ്ങളുടെ പേജ് കാണുമ്പോള്‍ മുന്‍കൂട്ടിയുള്ള ശേഖരണം സംഭവിക്കുന്നതു കൊണ്ട് ഇങ്ങനെ സംഭവിക്കാം. നിങ്ങളുടെ ബ്രൌസറിന്‍റെ കാഷ്യെയും കുക്കികളും നീക്കം ചെയ്ത് നിങ്ങള്‍ക്ക് ഈ ഫയലുകള്‍നീക്കം ചെയ്യാവുന്നതാണ്.
നിങ്ങള്‍ ഒരു വെബ് സെര്‍വര്‍പ പ്രവര്‍ത്തിപ്പിക്കുന്നുണ്ടെങ്കില്‍ നിങ്ങള്‍ക്ക് ഈ സവിശേഷതയെക്കുറിച്ച് വെബ്മാസ്റ്റര്‍ക്കു സവിശേഷമായുള്ള വിവരങ്ങള്‍ ഞങ്ങളുടെ വെബ്മാസ്റ്റര്‍ FAQല്‍ കണ്ടെത്താവുന്നതാണ്.
പാര്‍സല്‍ ട്രാക്കിങ്ങ് ID, പേറ്റന്‍റുകള്‍, മറ്റു സ്പെഷ്യലൈസ്ഡ് നമ്പറുകള്‍ എന്നിവ Google തിരച്ചില് ബോക്സില്‍ നല്‍കുകയും അവയെക്കുറിച്ചുള്ള വിവരങ്ങള്‍ എളുപ്പത്തില്‍ നേടിയെടുക്കുകയും ചെയ്യാം. ഉദാഹരണായി ഒരു FedEx ട്രാക്കിങ്ങ് നമ്പര്‍ടൈപ്പ് ചെയ്താല്‍ നിങ്ങളുടെ പായ്ക്കേജിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങള്‍ ലഭിക്കുന്നതാണ്. നമ്പര്‍ ഇനങ്ങള്‍ ഉപയോഗിച്ചുള്ള മറ്റ് പ്രത്യേക തിരച്ചിലുകളില്‍ ഇനി പറയുന്നവയും ഉള്‍പ്പെടുന്നു :
| • |
UPS ട്രാക്കിങ്ങ് നമ്പറുകള്‍ |
തിരച്ചിലിന്‍റെ ഉദാഹരണം: "1Z9999W99999999999" |
| • |
FedEx ട്രാക്കിങ്ങ് നമ്പറുകള്‍ |
തിരച്ചിലിന്‍റെ ഉദാഹരണം: "999999999999" |
| • |
USPS ട്രാക്കിങ്ങ് നമ്പറുകള്‍ |
തിരച്ചിലിന്‍റെ ഉദാഹരണം: "9999 9999 9999 9999 9999 99" |
| • |
വെഹിക്കിള്‍ ID (VIN) നമ്പറുകള്‍ |
തിരച്ചിലിന്‍റെ ഉദാഹരണം: "AAAAA999A9AA99999" |
| • |
UPC കോഡുകള്‍ |
തിരച്ചിലിന്‍റെ ഉദാഹരണം: "073333531084" |
| • |
ടെലിഫോണ്‍ ഏരിയാ കോഡുകള്‍ |
തിരച്ചിലിന്‍റെ ഉദാഹരണം: "650" |
| • |
പേറ്റന്‍റ് നമ്പറുകള്‍ |
തിരച്ചിലിന്‍റെ ഉദാഹരണം: "patent 5123123" നിങ്ങളുടെ പേറ്റന്‍റ് നമ്പറിനു മുന്‍പ് "patent" എന്ന വാക്ക് നല്‍കാന് ഓര്‍ത്തിരിക്കുക. |
മറ്റേതെങ്കിലും ഇനത്തിലുള്ള അക്കങ്ങള്‍ Google തിരയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടോ? ദയവായി ഞങ്ങളെ ബന്ധപ്പെടുക.
നിങ്ങള്‍ഒരു തിരച്ചില്‍ ഫലത്തിനായി "സമാന പേജുകള്‍" എന്ന ലിങ്കില്‍ ക്ളിക്കു ചെയ്യുമ്പോള്‍ ഫലവുമായി ബന്ധപ്പെട്ട പേജുകള്‍ക്കായി Google സ്വയം വെബ് ഉടനീളം പരതുന്നതാണ്.
സമാന പേജുകള്‍എന്ന സവിശേഷത നിരവധി ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കാവുന്നതാണ്. നിങ്ങള്‍ക്ക് ഒരു പ്രത്യേക സൈറ്റിന്‍റെ ഉള്ളടക്കം ഇഷ്ടപ്പെടുകയും പക്ഷെ അതില്‍കൂടുതല്‍ വിവരങ്ങള്‍ ഉണ്ടായിരുന്നെങ്കില്‍ എന്ന് ആഗ്രഹിക്കുകയും ചെയ്താല്‍ നിങ്ങള്‍ക്ക് പരിചയമില്ലാത്ത സമാന ഉള്ളടക്കമുള്ള പേജുകള്‍ ഉള്ള സൈറ്റുകള്‍ കണ്ടെത്താന്‍ സമാനപേജുകള്‍ക്ക് സഹായിക്കാന്‍ സാധിക്കും. നിങ്ങള്‍ ഉല്‍പ്പന്ന വിവരങ്ങള്‍ തേടുകയാണെങ്കില്‍ സമാന പേജുകള്‍ക്ക് നിങ്ങള്‍ക്ക് നേരിട്ടുള്ള താരതമ്യം നടത്താനുതകുന്ന വിധം കൂടുതല്‍ മത്സരാത്മകമായ വിവരങ്ങള്‍ കണ്ടെത്താന്‍സാധിക്കും. നിങ്ങള്‍ക്ക് ഒരു പ്രത്യേക വിഭാഗത്തില്‍ ഗവേഷണം നടത്തണമെന്നുണ്ടെങ്കില്‍ ശരിയായ കീവേര്‍ഡുകള്‍ തിരഞ്ഞെടുക്കുന്നതിനെ കുറിച്ച് വേവലാതിപ്പെടാതെ തന്നെ സമാനമായ വളരെയധികം വിഭവകേന്ദ്രങ്ങള്‍ കണ്ടെത്തുന്നതില്‍ സമാന പേജുകള്‍ക്കു നിങ്ങളെ സഹായിക്കും.
പേജ് കൂടുതല്‍ സ്പെഷ്യലൈസ് ചെയ്തതാകുമ്പോള്‍ Google നു നിങ്ങള്‍ക്കു വേണ്ടി കുറച്ചു ഫലങ്ങളെ കണ്ടെത്താന്‍ സാധിക്കുകയുള്ളൂ. ഉദാഹരണത്തിന്, മറ്റു പേജുകള്‍ക്ക് നിങ്ങളുടെ ഹോംപേജുമായി ആധികാരികമായി ബന്ധിപ്പിക്കുന്നതിനു പര്യാപ്തമായ വിവരങ്ങള്‍ സമാന പേജുകള്‍ക്ക് ലഭ്യമല്ലെങ്കില്‍ നിങ്ങളുടെ ഹോം പേജിനുള്ള ബന്ധപ്പെട്ട പേജുകള്‍കണ്ടെത്താന്‍ സാധിക്കില്ല. അതു പോലെ തന്നെ കമ്പനികള്‍ അവരുടെ പേജുകള്‍ക്ക് നിരവധി URLകള്‍ഉപയോഗിക്കുന്നുണ്ടെങ്കില്‍(ഉദാഹരണം company.com, www.company.com),സമാന പേജുകള്‍ക്ക് ഒരു URL ല്‍വളരെ കുറച്ച് വിവരങ്ങളും മറ്റുള്ളവയില്‍ ധാരാളം വിവരങ്ങളും കണ്ടേക്കാം. പൊതുവായി പറഞ്ഞാല്‍ സമാന പേജുകള്‍ മിക്കവാറും എല്ലാ വെബ് പേജുകളിലും നന്നായി പ്രവര്‍ത്തിക്കാറുണ്ട്.
Google ... പരസ്യം ചെയ്യുക - ബിസിനസ്സ് പ്രതിവിധികള്‍ സേവനങ്ങള്‍& ഉപകരണങ്ങള്‍ തോഴിലവസരം, മാധ്യമം, & സഹായം ©2011 Google - 4,285,199,774 വെബ് പേജുകള്‍ തിരയുന്നു. www.google.com/ - 3k - Mar 26, 2004 - ഓര്‍മ്മയിലുള്ളത് - » സമാന പേജുകള്‍ പേജുകള്‍ « |
"site" എന്ന വാക്കിനു ശേഷം ഭിത്തിക അഥവാ കോളണ്‍ നല്‍കുന്നത് നിങ്ങളുടെ തിരച്ചിലിനെ ഒരു പ്രത്യേക സൈറ്റില്‍ മാത്രമായി പരിമിതപ്പെടുത്തും. ഇത് ചെയ്യുന്നതിന് സൈറ്റ് സിന്‍ടക്സ് ആയ site:sampledomain.com Google തിരച്ചില്‍ ബോക്സില്‍ നല്‍കുക. ഉദാഹരണത്തിന് സ്റ്റാന്‍ഫോര്‍ഡിന്‍റെ സൈറ്റിലെ അഡ്മിഷന്‍ വിവരങ്ങള്‍ കണ്ടെത്തുന്നതിന് ഇങ്ങനെ നല്‍കുക:
Google-ലെ അക്ഷരത്തെറ്റുകള്‍ പരിശോധിക്കുന്ന സോഫ്റ്റ്വെയര്‍സ സ്വയം നിങ്ങളുടെ ചോദ്യം പരിശോധിക്കുകയും നിങ്ങള്‍ ഒരു വാക്കിന്‍റെ ഏറ്റവും പൊതുവായ അക്ഷരവിന്യാസമാണോ ഉപയോഗിക്കുന്നതെന്നു പരിശോധിക്കുകയു ചെയ്യും. നിങ്ങള്‍ മറ്റൊരു അക്ഷരവിന്യാസം ഉപയോഗിച്ചാല്‍ കൂടുതല്‍പ പ്രസക്തമായ തിരച്ചില്‍ ഫലങ്ങള്‍ ലഭിക്കുമോയെന്ന് അത് കണക്കുകൂട്ടുകയാണെങ്കില്‍ നിങ്ങളോട് ഇതാണോ ഉദ്ദേശിച്ചതെന്നു ചോദിക്കും "നിങ്ങള്‍ ഇതാണോ ഉദ്ദേശിച്ചത്: (വളരെപൊതുവായ വാക്കുകള്‍)?". നിര്‍ദ്ദേശിക്കപ്പെട്ട സ്പെല്ലിങ്ങില്‍ ക്ളിക്കു ചെയ്യുമ്പോള്‍ ആ ഇനത്തിന്‍റെ ഒരു Google തിരച്ചില്‍ പ്രത്യക്ഷപ്പെടും. Googleന്‍റെ അക്ഷരങ്ങളില്‍ തെറ്റുണ്ടോയെന്നു പരിശോധിക്കുന്നതിനുള്ള സംവിധാനം ഇന്‍റര്‍നെറ്റില്‍ എല്ലാ വാക്കുകളും പ്രത്യക്ഷപ്പെടുന്നതിനെ അനുസരിച്ചായിരിക്കുമെന്നതിനാല്‍ ആ സംവിധാനത്തില്‍ സര്‍വ്വനാമങ്ങള്‍ക്ക് (പേരുകളും സ്ഥലങ്ങളും) പൊതുവായ വാക്കുകള്‍ നല്‍കാന്‍ സാധിക്കും. ഇത് ഒരു സാധാരണ സ്പെല്‍ചെക്ക് പ്രോഗ്രാമിലോ നിഘണ്ടുവിലോ ലഭ്യമാകണമെന്നില്ല.
ഓഹരികളുടെയും മ്യൂച്വല്‍ഫണ്ടുകളുടെയും വിലനിലവാരം ലഭിക്കുന്നതിന് ചിഹ്നം തിരച്ചില്‍ ബോക്സില്‍ എന്‍റര്‍ചെയ്യുക.
Google Finance ല്‍ നിന്നുള്ള പ്രസക്തമായ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് ചാര്‍ട്ടില്‍ ക്ളിക്കു ചെയ്യുകയോ Google Finance ലിങ്കില്‍ ക്ളിക്കു ചെയ്യുകയോ ചെയ്യാവുന്നതാണ്. അതു പോലെ തന്നെ നിങ്ങള്‍ക്ക് കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിന് നല്‍കിയിരിക്കുന്ന ലിങ്കുകളില്‍ ക്ളിക്ക് ചെയ്ത് നേരിട്ട് മറ്റു സാമ്പത്തിക വിവര ദാതാക്കളിലേക്ക് പോകാവുന്നതാണ്. ഈ സാമ്പത്തിക വിവര ദാതാക്കളെ തിരഞ്ഞെടുക്കുന്നതും ക്രമീകരിക്കുന്നതും സ്വതന്ത്ര തേര്‍ഡ് പാര്‍ട്ടി ഓഡിയന്‍സ് മെഷര്‍മെന്‍റ് സ്ഥാപനങ്ങള്‍ നിശ്ചയിച്ച പ്രചാരത്തിനനുസരിച്ചാണ്. ഇതു കൂടാതെ ഞങ്ങള്‍ഡൌണ്‍ലോഡ് വേഗത, യൂസര്‍ഇന്‍റര്‍ഫേസ്, പ്രവര്‍ത്തനക്ഷമത തുടങ്ങിയ പ്രധാന ഗുണമേന്മാ ഘടകങ്ങളും കണക്കിലെടുക്കുന്നു. ഞങ്ങള്‍ ഉള്‍പ്പെടുത്തേണ്ട ഒരു സേവനദാതാവിനെ നിര്‍ദ്ദേശിക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ ദയവായി ഞങ്ങളെ ബന്ധപ്പെടുക.
![]() |
 |
റോഡുകളുടെ ഭൂപടം കണ്ടെത്തുന്നതിനായി Google ഉപയോഗിക്കുമ്പോള്‍ പിന്‍കോഡ് അല്ലെങ്കില്‍നഗരം / സംസ്ഥാനം ഇവ അടങ്ങുന്ന ഒരു U.S. സ്ട്രീറ്റ് മേല്‍വിലാസം (ഉദാ. 165 University Ave Palo Alto CA), Google തിരച്ചില്‍ ബോക്സില്‍ നല്‍കാം. മിക്കവാറും സാഹചര്യങ്ങളില്‍സ്ട്രറ്റ് മേല്‍വിലാസവും നഗരത്തിന്‍റെ പേരും മതിയായ വിവരമായിരിക്കും. |
Google നിങ്ങളുടെ ചോദ്യം സ്ഥലം കണ്ടെത്തുന്നതിനു വേണ്ടിയുള്ള ഒരു അപേക്ഷയായി തിരിച്ചറിയുമ്പോള്‍ ഞങ്ങള്‍ നിങ്ങളുടെ സ്ഥലം ഒരു Google മാപ്പില്‍ കാണിക്കുകയും നിര്‍ദ്ദേശങ്ങള്‍ ലഭ്യമാക്കാന്‍ നിങ്ങളെ സഹായിക്കുകയും നിങ്ങളുടെ സ്വാഭാവികമായ സ്ഥലം സ്റ്റോര്‍ചെയ്യാന്‍ നിങ്ങളെ അനുവദിക്കുകയും ചെയ്യുന്നു.
ഒരു പ്രത്യേക എയര്‍പോര്‍ട്ടിലെ ഫ്ലൈറ്റ് താമസവും കാലാവസ്ഥയും എയര്‍പോര്‍ട്ടിന്‍റെ മൂന്നക്ക കോഡും തുടര്‍ന്ന് "airport" എന്ന വാക്കും ടൈപ്പ് ചെയ്ത് കണ്ടെത്താം. ഉദാഹരണമായി സാന്‍ഫ്രാന്‍സിസ്കോ ഇന്‍റര്‍നാഷണല്‍ എയര്‍പോര്‍ട്ടിലെ ഏറ്റവും പുതിയ വിവരങ്ങള്‍"sfo airport" എന്നു തിരഞ്ഞ് കണ്ടെത്താം
ഒരു U.S. ഫ്ലൈറ്റിന്‍റെ നില തിരയുന്നതിന് എയര്‍ലൈനിന്‍റെ പേരു നല്‍കിയതിനു ശേഷം ഫ്ലൈറ്റ് നമ്പര്‍നല്‍കുക. ഉദാഹരണമായി യൂണൈറ്റഡ് എയര്‍ലൈന്‍സ് ഫ്ലൈറ്റ് 134 ന്‍റെ നില തിരയുന്നതിന് "United 134" നു വേണ്ടി തിരയുക
U.S. ലെയോ ലോകമെങ്ങുമുള്ള മറ്റേതെങ്കിലും പ്രത്യേക സ്ഥലത്തെയോ കാലാവസ്ഥയും നാലു ദിവസത്തെ കാലാവസ്ഥാ പ്രവചനവും കാണുന്നതിന് "weather," എന്നു ടൈപ്പ് ചെയ്തതിനു ശേഷം സ്ഥലം ടൈപ്പ് ചെയ്യുക. സാധാരണയായി ഒരു നഗരത്തിന്‍റെ പേര് കൊടുത്താല്‍മതിയാകും. പക്ഷെ സംസ്ഥാനമോ പിന്‍കോഡോ അല്ലെങ്കില്‍ അന്തര്‍ദേശീയ നഗരങ്ങളാണെങ്കില്‍ രാജ്യമോ കൊടുക്കണമെന്ന് നിങ്ങള്‍ ആഗ്രഹിച്ചേക്കാം. ഉദാഹരണത്തിന് പാലോ അള്‍ട്ടോയിലെ കാലാവസ്ഥ അറിയാന്‍ നിങ്ങള്‍ "weather palo alto, ca" അല്ലെങ്കില്‍ "weather palo alto 94301" തിരയുക. |
വ്യക്തിഗതമായി പുനര്‍ക്രമീകരിച്ച നിങ്ങളുടെ Google ഹോം പേജില്‍ നിങ്ങള്‍ക്ക് ഈ സ്ഥലത്തെ കാലാവസ്ഥ കാണണമെന്ന ആഗ്രഹമുണ്ടെങ്കില്‍ വലതുഭാഗത്ത് മുകളിലുള്ള 'എന്‍റെ Google ഹോംപേജില്‍നല്‍കുക' എന്ന ബട്ടണ്‍ക്ലിക്ക് ചെയ്യാവുന്നതാണ്.
കാലാവസ്ഥാ വിവരങ്ങളും പ്രവനങ്ങളും നല്‍കുന്നത് Weather Underground, Inc. ആണ്.
Google ഈ വിവര്‍ത്തന സവിശേഷതയിലൂടെ ഭാഷ എന്ന പ്രതിബന്ധം മറികടക്കുന്നു. മെഷീന്‍ ട്രാന്‍സലേഷന്‍ സാങ്കേതിക വിദ്യ ഉപയോഗിച്ച് Google ഇപ്പോള്‍ നിങ്ങളുടെതല്ലാത്ത ഭാഷകളില്‍ വെബ് പേജുകള്‍ ഉപയോഗിക്കുന്നതിന് നിങ്ങളെ അനുവദിക്കുന്നു. നിലവില്‍ Google ഇനി പറയുന്ന ഭാഷകളിലേക്കുള്ള വിവര്‍ത്തനം അനുവദിക്കുന്നു: ഇംഗ്ലീഷില്‍നിന്നും അറബിക്, ചൈനീസ്, ഫ്രഞ്ച്, ജര്‍മന്‍, ഇറ്റാലിയന്‍, കൊറിയന്‍, ജാപ്പാനീസ്, സ്പാനിഷ്, പോര്‍ച്ചുഗീസ് ഭാഷകളിലേക്കും തിരിച്ചും; കൂടാതെ ജര്‍മനില്‍നിന്നും ഫ്രഞ്ചിലേക്കും തിരിച്ചും.
നിങ്ങളുടെ തിരച്ചില്‍ ഫലങ്ങളില് ഈ ഭാഷകളിലേതെങ്കിലും ഒന്നിലുള്ള ഒരു പേജ് ഉണ്ടെങ്കില്‍, ഞങ്ങള്‍ നിങ്ങളുടെ വിവര്‍ത്തന ഭാഷയെ പിന്തുണയക്കുന്നു. നിങ്ങള്‍ക്ക് ഒരു ക്ലിക്കിലൂടെ ഈ പേജ് നിങ്ങളുടെ ഭാഷയിലേക്ക് വിവര്‍ത്തനം ചെയ്യാവുന്നതാണ്.
ഈ സവിശേഷതയെക്കുറിച്ചുള്ള കൂടുതല് വിവരങ്ങള്‍ക്ക് ദയവായി വായിക്കുക - വിവര്‍ത്തന സംബന്ധമായ FAQ.
ചില വാക്കുകള്‍ക്കു ശേഷം ഭിത്തിക അല്ലെങ്കില്‍ കോളണ്‍ വരുമ്പോള്‍ അതിന് Google പ്രത്യേക അര്‍ത്ഥം കല്‍പ്പിക്കുന്നു. Google ലെ അത്തരം ഒരു വാക്ക് link: ഓപ്പറേറ്റര്‍. link:siteURL എന്ന ചോദ്യം നിങ്ങളെ ആ പേജില്‍ പോയിന്‍റു ചെയ്യുന്ന പേജുകള്‍ കാണിക്കും. ഉദാഹരണമായി link:www.google.com നിങ്ങളെ Googleന്‍റെ ഹോം പേജിലേക്ക് പോയിന്‍റു ചെയ്യുന്ന പേജുകള്‍കാണിക്കും. നിങ്ങള്‍ക്ക് ഒരു ലിങ്ക് സംയോജിപ്പിക്കാന്‍ സാധിക്കില്ല: സാധാരണ കീ വേര്‍ഡ് സെര്‍ച്ച് ഉപയോഗിച്ച് തിരയുക.
|
 |
|
|